
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്‌ക്ക് ആദരപൂർവ്വം പ്രണാമം. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് ശ്രീനിവാസൻ അന്തരിച്ചത്. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി സജി ചെറിയാന്‍, കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ രാഷ്‌ട്രീയ പ്രമുഖര്‍
മമ്മൂട്ടി, മോഹന്‍ലാല്‍, ഹരിശ്രീ അശോകന്‍, ദിലീപ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ഹക്കീം ഷാ, നീന കുറുപ്പ്, രമേഷ് പിഴാരടി, പൊന്നമ്മ ബാബു, അന്‍സിബ തുടങ്ങിയ താരങ്ങളും സംവിധായകരായ ജോഷി, എം. പദ്മകുമാര്‍, ജോണി ആന്റണി, നിര്‍മാതാക്കളായ രഞ്ജിത്ത്, ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.