മലപ്പുറം : ഒരിയ്‌ക്കലും സ്ത്രീകളെ അവഗണിക്കാത്ത മതമാണ് ഇസ്ലാമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഖുറാനിൽ സ്ത്രീയുടെ പേരിൽ പ്രത്യേക അദ്ധ്യായം വരെയുണ്ടെന്നും അബ്ദു സമദ് പുക്കോട്ടൂർ പറഞ്ഞു.
‘ സ്ത്രീകളോട് എപ്പോഴും നീതി കാട്ടുന്ന മതമാണ് ഇസ്ലാം . ഖുറാനിൽ മറിയം ബീവിയുടെ പേരിൽ ഒരു അദ്ധ്യായം പോലും ഇറക്കി . സ്ത്രീ ഭർത്താവിനെ കുറിച്ച് അള്ളാഹുവിനോട് പരാതി പറഞ്ഞപ്പോൾ ആ വിഷയം മാത്രം ഉന്നയിക്കുന്നതിന് ഖുറാനിൽ ഒരു അദ്ധ്യായമുണ്ട്. വലിയ ജ്ഞാനികളായ സ്ത്രീകളുണ്ടായിട്ടുണ്ട്. അങ്ങനെ വലിയ പാരമ്പര്യമുള്ള മതമാണ് . ഒരിക്കലും സ്ത്രീകളെ അവഗണിക്കുന്നില്ല ‘ – അബ്ദുസമദ് പൂക്കോട്ടൂര്‍ പറയുന്നു.
ഇതൊക്കെ ആണെങ്കിലും സ്ത്രീയും, പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ല , അത് നമ്മൾ അംഗീകരിക്കില്ല .നീതിയുടെ മുന്നിൽ തുല്യരായിരിക്കും . സൃഷ്ടിപ്പിലും അത് പോലെ പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ മേഖലയിലും പുരുഷനെ പോലെയാകാന്‍ സ്ത്രീക്ക് കഴിയില്ല . സ്ത്രീയെയും, പുരുഷനെയും കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്‌ച്ചപ്പാടാണ് കാന്തപുരം പറഞ്ഞതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.