
കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിന് രാഷ്‌ട്രീയ ഉപദേശങ്ങളും തന്ത്രങ്ങളും പറഞ്ഞുകൊടുക്കുന്ന സ്ഥാപനമായ ഐ പാകിന്റെ ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡിന് ശേഷം മമത ബാനര്‍ജി പേപ്പട്ടി കടിച്ചതുപോലെ പായുകയാണ്. ഇഡി റെയ്ഡ് ഐ പാകില്‍ റെയ്ഡ് നടത്തുന്നു എന്ന വാര്‍ത്ത കേട്ടയുടന്‍ ഒരു ഗൂണ്ടയെപ്പോലെയാണ് മമത ഐ പാക് ഓഫീസിലേക്ക് ചീറിയടുത്തത്. അവര്‍ക്കൊപ്പം ബംഗാള്‍ പൊലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഓടിച്ചെന്ന മമത ഒരു പച്ച ഫയല്‍ അവിടെ നിന്നും എടുത്തുകൊണ്ടുപോയി. ഇത് അവര്‍ക്ക് കണ്ട് പിടിച്ചുകൊടുത്തത് അനുചരന്മാരായ അവരുടെ പൊലീസ് ഓഫീസര്‍മാര്‍ തന്നെയാണ്. ഇതില്‍ കല്‍ക്കരി കുംഭകോണത്തിന്റെ കൈക്കൂലി സംബന്ധിച്ച വിശദാംശങ്ങളാണെന്ന് ഇഡി ആരോപിക്കുന്നു. ഈ രേഖകള്‍ കൈക്കലാക്കാന്‍ വേണ്ടിത്തന്നെയാണ് ഇഡിയും അവിടെ എത്തിയത്. മമത ബാനര്‍ജി അവിടെ നിന്നും ഏതാനും മൊബൈല്‍ ഫോണുകളും ചില ഡിജിറ്റല്‍ തെളിവുകളും കൂടി എടുത്തുകൊണ്ട് പോയിട്ടുണ്ട്. മമത അവിടെ നിന്നും എടുത്തുകൊണ്ടുപോയ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ തെളിവുകളും ഇഡി മടക്കിച്ചോദിച്ചിരിക്കുകയാണ്. ഇതില്‍ മമത എന്ത് മാറ്റങ്ങള്‍ വരുത്തിയാലും ആധുനികമായ പരിശോധനയില്‍ അതെല്ലാം കണ്ടെത്താന്‍ ഇഡിയ്‌ക്ക് കഴിയും. മമത പച്ചഫയലില്‍ കടത്തിയ ആ ഇലക്ട്രോണിക് തെളിവുകളും മൊബൈല്‍ ഫോണുകളും തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി മുന്‍പാകെ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് മമതയെ വെട്ടിലാക്കിയിട്ടുണ്ട്. കാരണം ഇതിന്റെ വീഡിയോ ലഭ്യമാണ്.
എന്തായാലും ഈ ഇഡി റെയ്ഡിന് ശേഷം മമത ആകെ അസ്വസ്ഥയാണ്. അവര്‍ ബംഗാളില്‍ ഇഡി റെയ്ഡിനെതിരെ പ്രകടനം നടത്തി. കടന്നല്‍ക്കൂട് ഇളികയതുപോലെയായി തൃണമൂല്‍ എംപിമാര്‍. അവര്‍ നേരെ ദല്‍ഹിയില്‍ ചെന്ന് ഇഡി റെയ്ഡിനെതിരെ മുദ്രാവാക്യം മുഴക്കി അറസ്റ്റ് വരിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും കല്‍ക്കരി കുംഭകോണക്കേസും അതുമായി ബന്ധപ്പെട്ട കൈക്കൂലിയും തേച്ചുമായ്ച്ചുകളയാന്‍ മമതയ്‌ക്ക് കഴിയില്ല.
ഐ പാക് എന്ന രാഷ്‌ട്രീയ ഉപദേശങ്ങള്‍ നല്‍കുന്ന, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കമ്പനിയുടെ സഹസ്ഥാപകനായ പ്രതീക് ജെയിനും മമത ബാനര്‍ജിയും തമ്മില്‍ അടുത്ത ബന്ധമാണ്. കഴിഞ്ഞ 15ല്‍ അധികം വര്‍ഷങ്ങളായി മമതയുടെ തെരഞ്ഞെടുപ്പ്, രാഷ്‌ട്രീയ വിജയങ്ങള്‍ക്ക് കൂടെ പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രതീക് ജെയിന്‍. പക്ഷെ ഇയാളുടെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു. കല്‍ക്കരി കുംഭകോണത്തിന്റെ ഒരു പങ്ക് പ്രതീക് ജെയിനും ലഭിച്ചിട്ടുണ്ടെന്ന് ഇഡി ആരോപിക്കുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മമത കടത്തിയ ആ നീല ഫലയില്‍ ലഭ്യമാണെന്ന് ഇഡി അവകാശപ്പെടുന്നു.