
ന്യൂദല്‍ഹി: പഞ്ചാബിലെ പത്താന്‍ കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ശക്തിപ്രകടനം നടന്നു. യുദ്ധസന്നാഹമാണ് ഇന്ത്യയുടെ കരസേന എന്ന് തെളിയിക്കുന്നതായിരുന്നു ഈ അഭ്യാസ പ്രകടനം.
ഇതില്‍ അത്യാധുനിക ഡ്രോണുകളും യുദ്ധടാങ്കുകളും ഉള്‍പ്പെടെയുള്ളവ ഈ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. കരസേനയുടെ കരുത്തും പ്രഹരശേഷിയും വിളിച്ചോതുന്നതായിരുന്നു പ്രകടനങ്ങള്‍ അത്രയും. ശത്രുവിനെ അതിവേഗം നേരിടാനും തകര്‍ക്കാനുമുള്ള കരസേനയുടെ ശേഷി പ്രകടമാക്കുന്ന അഭ്യാസങ്ങളായിരുന്നു നടന്നത്. ഇന്ത്യന്‍ കരസേനയ്‌ക്ക് ആക്രമിക്കാന്‍ മാത്രമല്ല, ശക്തമായി പ്രതിരോധിക്കാനും കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം. 2026ലെ ഏറ്റവും വലിയ അഭ്യാസപ്രകടനമാണ് പത്താന്‍ കോട്ടില്‍ നടക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ സ്ഥലമാണ് പത്താന്‍ കോട്ട്. പക്ഷെ ഇന്ത്യ ഈ ഡ്രോണ്‍ ആക്രമണങ്ങളെയെല്ലാം ചെറുത്തിരുന്നു. അതേ പത്താന്‍കോട്ടിലാണ് ഇപ്പോള്‍ കരസനേയുടെ അഭ്യാസപ്രകടനം നടക്കുന്നത്.