
ഫിറോസ് പൂര്‍ :പഞ്ചാബിലെ ഫിറോസ് പൂരില്‍ യുവ ആര്‍എസ്എസ് നേതാവിനെ മൊഹല്ലയ്‌ക്കടുത്ത് വെച്ച് വെടിവെച്ച് കൊന്നു. 40 കാരനായ നവീന്‍ അറോറയെയാണ് വെടിവെച്ച് കൊന്നത്.
അജ്ഞാതരാണ് കൊലപ്പെടുത്തിയത്. നവീന്‍ അറോറയുടെ മുത്തച്ഛനും വലിയൊരു ആര്‍എസ്എസ് നേതാവാണ്. മുത്തച്ഛന്‍ ഫിറോസ് പൂര്‍ സിറ്റിയിലെ ആര്‍എസ്എസ് നേതാവായിരുന്നു. നവീന്‍ അറോറയുടെ അച്ഛനും ആര്‍എസ്എസ് നേതാവാണ്.
ബുധ് വാര വാല മൊഹല്ലയ്‌ക്കടുത്തവെച്ചായിരുന്നു വെടിയേറ്റത്. കട നടത്തുന്ന നവീന്‍ അറോറ കടയടച്ച് മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അജ്ഞാതര്‍ നിറയൊഴിച്ചത്.
സിസിടിവി ഫുടേജ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലം എംഎല്‍എ രണ്‍ബീര്‍ സിങ്ങ് ഭുല്ലാര്‍ നവീന്‍ അറോറയുടെ വീട് സന്ദര്‍ശിച്ചു.