• Mon. Aug 25th, 2025

24×7 Live News

Apdin News

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 7 മരണം; 15 പേര്‍ക്ക് പരിക്ക്

Byadmin

Aug 25, 2025


പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.

സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മ്മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധ്‌ന വര്‍മ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 324 (4) (സ്വത്തിന് നാശമുണ്ടാക്കുന്ന വികൃതി) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബുള്ളോവല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബ് ഇന്‍സ്‌പെക്ടര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

നഷ്ടപരിഹാരവും കര്‍ശന നടപടിയും ആവശ്യപ്പെട്ട് മണ്ഡിയാലയിലെയും സമീപ ഗ്രാമങ്ങളിലെയും നിവാസികള്‍ ധര്‍ണ നടത്തി, മൂന്ന് മണിക്കൂറിലധികം ഗതാഗതം തടഞ്ഞു.

രാം നഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുകയായിരുന്ന ടാങ്കര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് മാരകമായ സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

By admin