• Mon. Jan 26th, 2026

24×7 Live News

Apdin News

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Byadmin

Jan 26, 2026



ഹിന്ദുമതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മയിൽപ്പീലി. പുരാണങ്ങളിൽ കൃഷ്ണ ഭഗവാൻ മയിൽപ്പീലി ചൂടി നടന്നതായി പറയപ്പെടുന്നു. അതിനാൽ തന്നെ ഇതിനെ ശുഭകരമായാണ് കണക്കാക്കുന്നത്. എന്നാൽ മയിൽപ്പീലിക്ക് വാസ്തുശാസ്ത്രപരമായ ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ല.വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി നീക്കം ചെയ്ത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. എന്നാൽ സമൃദ്ധിക്കും സന്തോഷത്തിനും ശരിയായ ദിശയിൽ ഇത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്

വീട്ടിലെ പൂജാമുറിയിൽ 3 അല്ലെങ്കിൽ 7 മയിൽപീലി വെക്കുക. ഇത് വീട്ടിലെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നു. ഭഗവാൻ കുബേരനെ പ്രീതിപ്പെടുത്തുവാനും സഹായിക്കും. ദിവസവും പ്രാർത്ഥിക്കുമ്പോൾ മയിൽപീലി സ്പർശിച്ച സമ്പത്തിന് വേണ്ടി പ്രാർത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ ഐശ്വര്യം സന്തോഷവും സമാധാനവും കൊണ്ടുവരാൻ സഹായിക്കും.

നിങ്ങളുടെ പണം സൂക്ഷിക്കുന്ന പെട്ടിയിലോ അല്ലെങ്കിൽ പണം സൂക്ഷിക്കുന്ന സ്ഥലത്തോ മയിൽ പീലി വയ്‌ക്കുക. ഇങ്ങനെ ചെയ്യുന്നത് ഭഗവാൻ മയിൽപ്പീലിയിൽ ആകർഷകൻ ആവുകയും സമ്പത്ത് ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് അനാവശ്യ ചെലവുകൾ ഇല്ലാതാക്കുന്നു. വരുമാനം വർദ്ധിക്കും.

7 മയിൽപീലി കൊണ്ടുള്ള ഒരു മാല പ്രധാന കവാടത്തിലോ സമീപത്തോ തൂക്കിയിടുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലേക്ക് പ്രവേശിക്കുന്ന ഊർജത്തെ ശുദ്ധീകരിക്കുന്നു. നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടു വരികയും ചെയ്യും. മാത്രമല്ല വാതിൽ തുറന്ന ഉടനെ മയിൽപീലി കാണുന്നത് ദിവസം മുഴുവൻ ശുഭകരമാക്കും.

നിങ്ങളുടെ കുട്ടിയുടെ പഠനമേശയിലോ ഓഫീസ് മേശയിലോ മൂന്ന് മയിൽപ്പീലികൾ വയ്‌ക്കുക. ഇത് ഏകാഗ്രത വർദ്ധിപ്പിക്കുകയും ബുദ്ധിശക്തിയെ മൂർച്ച കൂട്ടുകയും ചെയ്യുന്നു. കരിയർ പുരോഗതി പ്രോത്സാഹിപ്പിക്കുന്നു. പഠിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ മയിൽപ്പീലി നോക്കുന്നത് മനസ്സമാധാനം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

വടക്ക് ദിശ കുബേരന്റേതാണ്. പതിനൊന്ന് മയിൽപ്പീലി കൊണ്ടുള്ള ഒരു മാല ചുമരിലോ ഈ ദിശയിലുള്ള ഒരു മൂലയിലോ വയ്‌ക്കുക. ഇത് വീട്ടിലേക്ക് സമ്പത്ത് ആകർഷിക്കും. ഇത് ബിസിനസ്സിൽ അഭിവൃദ്ധി, തൊഴിൽ പുരോഗതി, അപ്രതീക്ഷിത നേട്ടങ്ങൾ എന്നിവ കൊണ്ടുവരുന്നു. വടക്ക് ദിശയിൽ മയിൽപ്പീലി വയ്‌ക്കുന്നത് വീട്ടിൽ സ്ഥിരമായ അഭിവൃദ്ധി കൊണ്ടുവരുന്നു.

 

By admin