• Sat. Nov 8th, 2025

24×7 Live News

Apdin News

പണയത്തില്‍ ഉളള സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായം ചോദിച്ചു, യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ യുവതി അറസ്റ്റില്‍

Byadmin

Nov 8, 2025



കൊച്ചി : ബാങ്കില്‍ പണയത്തില്‍ ഉളള സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റിലായി. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് അറസ്റ്റ് ചെയ്തത്. പുത്തന്‍കുരിശ് പൊലീസ് ആണ് യുവതിയെ പിടികൂടിയത്.

ബാങ്കില്‍ പണയത്തിലുളള സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തു. ഇതു കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്.

കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.തുടര്‍ന്ന് ഒരു ലക്ഷം രൂപ പണമായി വാങ്ങി. 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങി.

By admin