നടി കൃഷ്ണപ്രഭയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിസാരവത്കരിച്ചുള്ള അഭിപ്രായ പ്രകടനത്തിന് നേരെ രൂക്ഷ വിമര്‍ശനം. ‘യെസ് 27’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി കൃഷ്ണപ്രഭയുടെ വിവാദപരാമര്‍ശം. പണ്ടത്തെ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു. ഡിപ്രഷനും മൂഡ് സ്വിങ്‌സും എല്ലാം വരുന്നത് പണിയില്ലാത്തത് കൊണ്ടാണ് തനിക്ക് സമയം പോവാന്‍ യാതൊരു പ്രയാസവുമില്ലെന്നും കൃഷ്ണപ്രഭ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കൃഷ്ണപ്രഭയുടെ വാക്കുകള്‍
‘ ഇപ്പോള്‍ ഉള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാം ഓവര്‍ തിങ്കിങ്ങ് ആണ് ഡിപ്രഷന്‍ വരുന്നു എന്നൊക്കെ . എന്തൊക്കെയോ പുതിയ വാക്കുകളൊക്കെ വരുന്നുണ്ടല്ലോ… മൂഡ് സ്വിങ്‌സ് എന്നൊക്കെ പറയുന്നത് കേള്‍ക്കാം. ഞങ്ങള്‍ വെറുതെ കളിപ്പിച്ച് പറയും, പണ്ടത്തെ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്. എപ്പോഴും മനുഷ്യന്‍ ബിസിയായി ഇരുന്നാല്‍ കുറേ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാവും. ‘
കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തിന് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മാനസികാരോ?ഗ്യ വിദ?ഗ്ധര്‍ വരെ കൃഷ്ണപ്രഭയുടെ അഭിപ്രായത്തിനെതിരെ രം?ഗത്തുവന്നിട്ടുണ്ട്. കാര്യങ്ങള്‍ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും പണിയില്ലാത്തവര്‍ക്ക് മാത്രമല്ല ഡിപ്രഷന്‍ വരുന്നതെന്നും പറഞ്ഞ് നിരവധി പേരാണ് നടിയുടെ അഭിപ്രായത്തിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരിക്കുന്നത്.