• Thu. May 15th, 2025

24×7 Live News

Apdin News

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

Byadmin

May 14, 2025


മുംബൈ: രത്തന്‍ ടാറ്റയെ ഫോര്‍ഡ് കമ്പനിയിലെ ഉദ്യോസ്ഥര്‍ അപമാനിച്ച ഒരു സംഭവം ഉണ്ടായിരുന്നു. 1999ല്‍ ആയിരുന്നു ഈ സംഭവം. 1998ല്‍ ഇന്‍ഡിക എന്ന കാര്‍ നിര്‍മ്മിച്ച് യാത്രാ കാര്‍ (പാസഞ്ചര്‍ വെഹിക്കിള്‍) നിര്‍മ്മാണ രംഗത്തേക്ക് രത്തന്‍ ടാറ്റ ആദ്യമായി ചുവടുവെയ്‌ക്കുകയായിരുന്നു. പക്ഷെ ഇന്‍ഡിക ഇന്ത്യയില്‍ ക്ലച്ച് പിടിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രത്തന്‍ ടാറ്റ ഒരു തീരുമാനമെടുത്തു. തല്‍ക്കാലം വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ രക്ഷപ്പെടാന്‍ ഇന്‍ഡിക കാര്‍ ഡിവിഷന്‍ അപ്പാടെ ഫോര്‍ഡിന് വില്‍ക്കുക. അതേക്കുറിച്ച് ആലോചിക്കാന്‍ 1999ല്‍ രത്തന്‍ ടാറ്റ ഫോര്‍ഡുമായി ബന്ധപ്പെട്ടു. അവര്‍ അതിനായി ഒരു കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു.

ഇതിനായി ഫോര്‍ഡ് കാര്‍ കമ്പനിയുടെ അമേരിക്കയിലെ ഡെട്രോയിറ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ കാണാന്‍ രത്തന്‍ ടാറ്റ നേരിട്ട് പോയി. പക്ഷെ ഈ യോഗത്തില്‍ ഇന്‍ഡിക കാറിന്റെ നിര്‍മ്മിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അന്ന് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു. “ഒരു യാത്രാ കാര്‍ നിര്‍മ്മിക്കുന്നതിന്റെ എബിസിഡി അറിയാതെ എന്തിനാണ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്?” – എന്നായിരുന്നു ഫോര്‍‍ഡ് ഉദ്യോഗസ്ഥരുടെ രത്തന്‍ ടാറ്റയോടുള്ള ചോദ്യം. മാത്രമല്ല, പകരം ഫോര്‍ഡിന്റെ യാത്രാ കാര്‍ വാങ്ങിക്കോളൂ എന്നും ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിഹാസസ്വരത്തില്‍ പറഞ്ഞു. ഇത് രത്തന്‍ ടാറ്റയെ അങ്ങേയറ്റം വേദനിപ്പിച്ചു.

അത് രത്തന്‍ ടാറ്റയുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി കിടന്നു. 1999ലെ ആ അപമാനത്തിന് 2008ല്‍ അതേ ഫോര്‍ഡില്‍ നിന്നും അവരുടെ കാര്‍ ഡിവിഷനായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ രത്തന്‍ ടാറ്റ വാങ്ങി പഴയ അപമാനത്തിന് മധുരപ്രതികാരം ചെയ്യുകയായിരുന്നു രത്തന്‍ ടാറ്റ. ഇന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ലാഭം ഉണ്ടാക്കിയിരിക്കുകയാണ്. 28452 കോടി രൂപയുടെ ലാഭമാണ് ടാറ്റ യുകെയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിവിഷനില്‍ നിന്നും നേടിയത്. ഇന്ന് ഒരു ചുവടും കടന്ന് മെയ്‌ക്ക് ഇന്‍ ഇന്ത്യാ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഈ വാഹനം നിര്‍മ്മിക്കാന്‍ ആലോചിക്കുകയാണ് രത്തന്‍ ടാറ്റ.



By admin