• Fri. Aug 1st, 2025

24×7 Live News

Apdin News

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം

Byadmin

Jul 31, 2025


പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.

മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

By admin