• Fri. May 8th, 2026

24×7 Live News

Apdin News

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Byadmin

May 8, 2026


പത്തനംതിട്ട:രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. പുള്ളിനില്‍ക്കുന്നതില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. വാര്യാപുരത്ത് ആയിരുന്നു അപകടം.

ആംബുലന്‍സ് ഇടിച്ച് മറ്റൊരാള്‍ക്കും പരിക്കേറ്റു.ആംബുലന്‍സിനുള്ളില്‍ കുടുങ്ങിപ്പോയ രോഗിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും രക്ഷപ്പെടുത്തി.

അഗ്നിരക്ഷാ സേന എത്തിയാണ് രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തിയത്.ആംബുലന്‍സിന്റെ സ്റ്റിയറിംഗിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.



By admin