
പത്തനംതിട്ട:കോന്നി അരുവാപ്പുലത്ത് ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു.അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എതിര്‍ദിശയില്‍ നിന്ന ക്രെയിനില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡ് അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട ക്രെയിന്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നു.