• Wed. Mar 19th, 2025

24×7 Live News

Apdin News

പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി ; പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്നും അജ്ഞാതൻ

Byadmin

Mar 18, 2025


പത്തനംതിട്ട : കളക്ടറേറ്റിൽ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്നും സന്ദേശത്തിൽ പറയുന്നു.

10-ന് ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു.

 



By admin