പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്. അപകടസമയം, വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.