• Tue. Mar 4th, 2025

24×7 Live News

Apdin News

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ വീണ്ടും കാട്ടുപോത്തിറങ്ങി

Byadmin

Mar 4, 2025


പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ ഭീഷണിയായി കാട്ടുപോത്തിന്റെ സാന്നിദ്യം. കഴിഞ്ഞ ദിവസങ്ങളിലും മെഡിക്കല്‍ കോളജ് കമ്പോണ്ടില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു.

ഇന്നലെ രാത്രിയൊടെയാണ് മെഡിക്കല്‍ കോളജിന്റെ പ്ലാന്റ് നിര്‍മിക്കുന്ന ഭാഗത്ത് കാട്ടുപോത്ത് എത്തിയത്. ഇതിനു മുന്‍പ് ആശുപത്രി കെട്ടിടത്തിനു മുന്‍പിലും കാട്ടുപോത്ത് എത്തിയിരുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്.

ദിവസവും മെഡിക്കല്‍ കോളജിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. നിരവധി സ്ഥാപനങ്ങളും വീടുകളും ഉള്ള ഈ മേഖലയില്‍ ഇപ്പോള്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട്ട് മുറ്റത്ത് വരെ കാട്ടുപോത്തുകള്‍ നിലയുറപ്പിക്കുന്നു. തുടര്‍ച്ചയായി കാട്ടുപോത്തിറങ്ങുമ്പോഴും വനംകുപ്പിന് പ്രശ്‌നപരിഹാരം കാണാന്‍ ആകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

By admin