
കോട്ടയം: എന്‍ എസ് എസ് ഭരണഘടന പ്രകാരമാണ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അംഗങ്ങളോട് ഗണേഷ്‌കുമാര്‍ ധാര്‍ഷ്ട്യം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പിതാവിനെ പോലെയെന്നും തളളിപ്പറയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.അതേസമയം, താന്‍ പ്രസിഡന്റായ താലൂക്ക് യൂണിയന്‍ അറിയിക്കാതെ പിരിച്ചു വിട്ടതിലുളള അതൃപ്തിയും മന്ത്രി പ്രകടിപ്പിച്ചു. കഴിഞ്ഞ ആഴ്ച ജി സുകുമാരന്‍ നായരെ കണ്ടപ്പോള്‍ രാജി സന്നദ്ധത അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുനലൂരില്‍ പത്മാ കഫേ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിക്കുന്നവര്‍ക്കെതിരെയും ഗണേഷ് പ്രതികരിച്ചു.താന്‍ കോടികള്‍ കണ്ടാണ് വളര്‍ന്നത്.വനം, കായികം പോലെയുളള വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.എന്നിട്ട് അഴിമതി കാട്ടിയില്ല.തനിക്ക് പണം ആവശ്യമില്ല. എല്ലാ സമുദായങ്ങളെയും ഒരു പോലെയാണ് കാണുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും ഗണേഷ് പറഞ്ഞു.
യൂണിയന്‍ ഭരണസമിതിയിലെ 19 അംഗങ്ങളില്‍ പത്ത് പേരും രാജിവച്ചതോടെയാണ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടത്.ഗണേഷിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ രാജിവച്ചത്.്.ഭരണസമിതിയിലെ മുതിര്‍ന്ന അംഗം കരിക്കത്തില്‍ കെ.തങ്കപ്പന്‍പിള്ളയെ ചെയര്‍മാനാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയതും ഗണേഷിന് പ്രഹരമായി.
തെരഞ്ഞെടുപ്പുകളില്‍ എന്‍ എസ് എസ് പിന്തുണ ഗണേഷിന് വിജയിക്കാന്‍ വലിയ ഘടകമായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ യൂണിയന്‍ പിരിച്ചു വിട്ടതാണ് മന്ത്രിക്ക് ആഘാതമായത്.