• Mon. Jan 12th, 2026

24×7 Live News

Apdin News

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

Byadmin

Jan 12, 2026



പുനലൂർ : പത്തനാപുരത്തെ വീട്ടു മതിലിൽ പ്രത്യക്ഷപ്പെട്ട ഹൈന്ദവ വിരുദ്ധ പരാമർശം വിവാദമാകുന്നു. പത്തനാപുരം തിടവൂർ സത്യമുക്കിലാണ് സംഭവം ഉണ്ടായത്. പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വീട്ടുമതിലിലാണ് വിഗ്രഹാരാധന നടത്തുന്നവരെ അവഹേളിച്ചു കൊണ്ടുള്ള പ്രകോപനപരമായ വിചിത്ര വിശ്വാസ വാക്യങ്ങൾ എഴുതിച്ചേർത്തനിലയിൽ കാണപ്പെട്ടത്.

“ദുർനടപ്പുകാർ, വ്യഭിചാരികൾ, സ്വയംഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, മദ്യപാനികൾ, അത്യാഗ്രഹികൾ, വിഗ്രഹാരാധികൾ ‘ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് എഴുതിയിരിക്കുന്നത്.

“ദുർനടപ്പുകാർ, വ്യഭിചാരികൾ, സ്വയംഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, മദ്യപാനികൾ, അത്യാഗ്രഹികൾ, വിഗ്രഹാരാധികൾ ‘തുടങ്ങിയ വാക്കുകളോടൊപ്പം വിഗ്രഹാരാധികൾ എന്ന വാക്കും ചേർത്തു പ്രകോപനമുണ്ടാക്കാനുള്ള മനപൂർവ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്.

ഈ അവഹേളനപരമായ പരാമർശത്തിൽ പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ പ്രതിഷേധമുയർത്തി. പോലീസിന് പരാതി നൽകിയതിന് പിന്നാലെ നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു.

ഹൈന്ദവ വിശ്വാസികളെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ഈ മതിലുളള വീടിന്റെ ഉടമസ്ഥനാണ് പ്രകോപനമുണ്ടാകുന്ന വിചിത്ര വിശ്വാസ പരാമർശങ്ങൾ എഴുതി ചേർത്തത്.

By admin