• Sat. Sep 19th, 2026

24×7 Live News

Apdin News

പത്താം ക്ലാസുകാര്‍ക്ക് കേരള ഹൈക്കോടതിയില്‍ സുവർണാവസരം; ശമ്പളം അരലക്ഷം രൂപ വരെ

Byadmin

Sep 18, 2026


കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറങ്ങി. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികയിൽ അരലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്.

കേരള ഹൈക്കോടതി ഗാർഡനർ തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നിലവിൽ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന മറ്റ് ഒഴിവുകളും ഈ ലിസ്റ്റിൽ നിന്ന് നികത്തുന്നതാണ്.

ശമ്പള സ്കെയിൽ: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 രൂപ മുതൽ 52,600 രൂപ വരെ ശമ്പളം ലഭിക്കും.

അവസാന തീയതി: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 26.09.2026 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 30 മുതൽ ഒക്ടോബർ 7 വരെ ഫീസ് അടയ്ക്കാൻ അവസരമുണ്ടാകും. പരീക്ഷാകേന്ദ്രം എറണാകുളത്തായിരിക്കും.

യോഗ്യതയും മുൻഗണനയും:

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒപ്പം ഗാർഡനിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ (നഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ് / അഗ്രികൾച്ചർ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഹോർട്ടികൾച്ചർ/ഫാം ജോലികളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. മികച്ച ശാരീരിക ക്ഷമതയും ആവശ്യമാണ്.

പ്രായപരിധിയും ഇളവുകളും:

പൊതുവിഭാഗത്തിൽ പെട്ടവർ 02/01/1986നും 01/01/2008നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്‌സി/എസ്ടി, ഒ.ബി.സി വിഭാഗക്കാർക്കും, വിമുക്തഭടന്മാർക്കും, ഭിന്നശേഷിക്കാർക്കും, വിധവകൾക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷാ ഫീസ്:

അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്‌സി, എസ്ടി വിഭാഗക്കാർക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസിൽ ഇളവുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം.

ഇന്റർവ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.hckerala.gov.in സന്ദർശിക്കുക.







By admin