
തിരുവനന്തപുരം:’നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കില്‍ എനിക്ക് എന്തു ചെയ്യാന്‍ പറ്റും?’ ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകും മുന്‍പ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞതാണിത്. പത്മകുമാര്‍ അറസ്റ്റിലായതോടെ ‘ദൈവതുല്യര്‍’ ആരാണെന്ന ചോദ്യമാണ് ഉയരുന്നത്.
കറകളഞ്ഞ പിണറായി പക്ഷക്കാരനായ പത്മകുമാര്‍ ഉദ്ദേശിച്ച ദൈവതുല്യന്‍ മുഖ്യമന്ത്രി ആണ് എന്ന നിലയിലാണ് വ്യാഖ്യാനം.
ശബരിമല തന്ത്രിയെ സംശയനിഴയില്‍ കൊണ്ടുവരാനുളള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാര്‍ അന്നത്തെ ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രനെ കുറ്റപ്പെടുത്തി മൊഴി നല്‍കിയിട്ടുണ്ട്