• Sat. Sep 13th, 2025

24×7 Live News

Apdin News

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സന്ദേശം വ്യാജമാകാമെന്ന് പോലീസ് വിലയിരുത്തൽ

Byadmin

Sep 13, 2025



തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്ക് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാൽ സംശാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നേരത്തെയും ഇ-മെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം ദൽഹി, ബോംബെ ഹൈക്കോടതികളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതോടെ ബോംബ് ഭീഷണി ജഡ്ജിമാരെയും അഭിഭാഷകരെയും സുരക്ഷാ സേനയെയും മുൾമുനയിൽ നിറുത്തി.

By admin