ഇസ്ലാമബാദ് : ഒസാമ ബിന്‍ ലാദനെപ്പോലെതന്നെയാണ് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്‍റഗണിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കേല്‍ റൂബിന്‍. രണ്ടു പേരും ഉള്ളില്‍ ഒരു പോലെ നീചന്മാരാണെന്നാണ് മൈക്കേല്‍ റൂബിന്‍ ഈ പ്രയോഗത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്.
പാകിസ്ഥാന്‍ സൈനിക മേധാവിയെ കാത്തിരിക്കുന്നത് ഒസാമയുടെ അതേ വിധി
“രണ്ടു പേരും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. ഒസാമ ബിന്‍ ലാദന്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ കൊട്ടാരത്തിലാണ് ജീവിക്കുന്നത് എന്ന് മാത്രം. ഒസാമ ബിന്‍ലാദന്റെ അതേ വിധി തന്നെയായിരുന്നു അസിം മുനീറിനെയും കാത്തിക്കുന്നത്.”- മൈക്കേല്‍ റൂബിന്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണം ജെ.ഡി. വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍
പഹല്‍ഗാമില്‍ 26 പേരെ വധിച്ച ഭീകരാക്രമണം പാകിസ്ഥാന്‍ പൊടുന്നനെ ചെയ്തതല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. പണ്ട് ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്തും ഇതുപോലെ പാകിസ്ഥാന്‍ ഒരു ആക്രമണം നടത്തി. ഇപ്പോള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഈ ആക്രണമെന്നും അദ്ദേഹം പറഞ്ഞു.