ആലപ്പുഴ: പന്നിയെ കൊന്ന ശേഷം തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദ്.വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി പാലമേല്‍ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
കൃഷിയിടത്തില്‍ കൊല്ലുന്ന പന്നിയെ തിന്നാന്‍ കഴിയണം.അതിന് കേന്ദ്ര നിയമം അനുവദിക്കുന്നില്ല.
കൊന്ന് തിന്നാന്‍ അനുവദിച്ചാല്‍ പന്നി ശല്യത്തിന് വേഗം പരിഹാരമാകും.പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ- മന്ത്രി പി പ്രസാദ് പറഞ്ഞു.