
മുംബൈ: വന്ന് വന്ന് എന്തു നുണക്കഥയും ചാനലില്‍ വിളമ്പാം എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു മീഡിയ വണ്‍. രാഹുല്‍ ഗാന്ധി യുഎസിനെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, യുഎസ് സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റ് എന്നിവരുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പല അജണ്ടകളില്‍ ഒന്നാണ് വോട്ട് ചോരി. ഓരോ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമ്പോഴും വിടാതെ വോട്ട് ചോരി എന്ന പരാതി രാഹുല്‍ ഗാന്ധി മുറുകെപ്പിടിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് ജങ്ങളുടെ പിന്തുണ നേടിയെടുത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറുന്നതിന് പകരം മോദി സര്‍ക്കാരിനെ വോട്ട് ചോരിയുടെയും മറ്റും പേര് പറഞ്ഞ് കലാപത്തിലൂടെ അട്ടിമറിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.
ഈയിടെ മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയും വമ്പന്‍ വിജയം കൊയ്തിരുന്നു. ഇപ്പോഴിതാ പപ്പു എന്ന രാഹുല്‍ ഗാന്ധി വോട്ട് ചോരി എന്ന നുണ ബാലിശമായ ഒരു വാദത്തിലൂടെ ആവര്‍ത്തിക്കുകയാണ്. മഷി പുറട്ടുന്നതിന് പകരം മാര്‍ക്കര്‍ പേനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ചതെന്നും ഇത് മായ്‌ക്കാന്‍ കഴിയുമെന്നും ഇതുവഴി ഒരാള്‍ക്ക് തന്നെ പല തവണ വോട്ട് ചെയ്യാന്‍ വഴിയൊരുങ്ങി എന്നുമാണ് ഫലം പുറത്തുവന്നയുടന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്. എന്തൊരു ബാലിശമാണ് പപ്പുവിന്റെ ഈ ആരോപണം. അങ്ങിനെ ഒരു ആരോപണം ഉണ്ടെങ്കില്‍ അത് വോട്ടെടുപ്പ് ദിവസം തന്നെ മാധ്യമങ്ങളില്‍ പുറത്തുവന്നേനെ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാത്തിരുന്ന്, ഒടുവില്‍ ഫലം പുറത്തുവന്നപ്പോഴാണ് രാഹുല്‍ ഗാന്ധി ഈ നുണക്കഥ പുറത്തുവിട്ടത്.
ഏറ്റവും വലിയ തമാശ മീഡിയ വണ്‍ എന്ന ചാനല്‍ ഈ നുണക്കഥ ആവര്‍ത്തിക്കുന്നു എന്നുള്ളതാണ്. മീഡിയ വണ്‍ ചാനലിന്റെ ഔട്ട് ഓഫ് ഫോക്കസ് എന്ന ചര്‍ച്ചാ പരിപാടിയിലാണ് റിപ്പോര്‍ട്ടര്‍മാര്‍ ഈ നുണക്കഥ ആവര്‍ത്തിക്കുന്നത്. മഹാരാഷ്‌ട്രയില്‍ ബിജെപി ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ പിളര്‍ത്തിയത് വലിയ കുറ്റമായി പറയുന്ന മീഡിയ വണ്‍ ചാനല്‍ പക്ഷെ 2019ല്‍ ബിജെപി എന്ന ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയെ ചതിച്ച് മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ഉദ്ധവ് താക്കറെ ശത്രുക്കളായ ശരദ് പവാറിന്റെയും കോണ്‍ഗ്രസിന്റെയും ഒപ്പം കൂട്ടുചേര്‍ന്ന് അധികാരത്തില്‍ വന്ന കഥ മിണ്ടുന്നില്ല. ആ ചതിയില്‍ നിന്നാണ് ഉദ്ധവ് താക്കറെയുടെ തകര്‍ച്ച വാസ്തവത്തില്‍ ആരംഭിക്കുന്നത്. ബിജെപി ലോക്കല്‍ പാര്‍ട്ടിയെ വിഴുങ്ങുന്നു എന്ന് കുറ്റം പറയുമ്പോള്‍ ബിജെപി വികസന രാഷ്‌ട്രീയത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടുന്നു എന്ന സത്യം ഇവര്‍ തള്ളിക്കളയുന്നു.
പെര്‍മനെന്‍റ് മാര്‍ക്കര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ വിരലില്‍ പുരട്ടിയെന്നും അത് വീട്ടില്‍ ചെന്ന് മായ്ച്ചുകളഞ്ഞ് ബിജെപിയ്‌ക്കാര്‍ വീണ്ടും വീണ്ടും വോട്ട് ചെയ്തു എന്നാണ് മീഡയ വണ്‍ ആരോപിക്കുന്നത്. കെട്ടുകഥ പോലയുള്ള കഥയാണ് മീഡിയവണ്‍ പറയുന്നത്. ഈ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്ത് വന്നിരുന്നു. കയ്യിലെ മഷി മായ്ച്ചാല്‍ പോലും ഒരാള്‍ക്ക് രണ്ട് തവണ വോട്ട് ചെയ്യാന്‍ പറ്റാത്ത സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. മാത്രമല്ല, പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ അങ്ങിനെ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കയ്യിലെ മഷിപ്പാട് മായ്‌ക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്ത് വന്നിരുന്നു. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് ബിജെപിയുടെ വിജയത്തിന്റെ ശോഭ കെടുത്തുക എന്ന രാഹുല്‍ ഗാന്ധിയുടെ അതേ തന്ത്രം തന്നെയാണ് മീഡിയ വണ്ണും ഉപയോഗിക്കുന്നത്. ലക്ഷ്യം ഭാവിയില്‍ ഒരു ജെന്‍ സീ കലാപത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുക എന്നത് തന്നെ.