കണ്ണൂര്‍:പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന് യുഡിഎഫ് .വ്യാജമായതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് വിരുദ്ധമായതുമായ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 25 ശതമാനത്തില്‍ കൂടുതല്‍ വോട്ടിംഗ് നടന്നെന്ന് യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമായാണ് ഇത്.
ഇത്തരം രേഖകള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന 06, 16, 19, 142 എന്നീ ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നാണ് ആവശ്യം. ചീഫ് ഇലക്ഷന്‍ ഏജന്റ് രജിത് നാറാത്ത് റിട്ടേണിംഗ് ഓഫീസറോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബൂത്തുകളിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷയും നല്‍കി.