കോഴിക്കോട് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ പ്രതിസന്ധിയിലാക്കി മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. സ്‌റ്റേഷനില്‍ ഏറ്റവും തിരക്കേറിയ സമയത്താണ് വൈദ്യുതി തസ്സപ്പെട്ടത്.
രാത്രി 7.08ന് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് സ്‌റ്റേഷനിലെത്തുമ്പോള്‍ വെളിച്ചമില്ലാത്ത സാഹചര്യമായിരുന്നു. വെയിറ്റിങ് ഹാളുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ഫൂട്ട് ഓവര്‍ബ്രിഡ്ജിലോ വെളിച്ചമുണ്ടായിരുന്നില്ല. ടിക്കറ്റ് കൗണ്ടറിന് സമീപവും സ്‌റ്റേഷന്‍ മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്. വൈദ്യുതി തടസ്സം സംഭവിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും സ്‌റ്റേഷനില്‍ വെളിച്ചം പുനഃസ്ഥാപിച്ചിരുന്നില്ല.