• Fri. Apr 4th, 2025

24×7 Live News

Apdin News

പരിഗണിക്കേണ്ടത് പൗരന്മാരുടെ ആവശ്യം, അധികാരം നിലനിർത്താനുള്ള വഴികളല്ല; അടുത്ത തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും: കത്തോലിക്ക കോൺഗ്രസ്

Byadmin

Apr 3, 2025


കണ്ണൂർ: മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് കേരളത്തിൽ നിന്നുള്ള എംപിമാർ കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ. അടുത്ത തെരഞ്ഞെടുപ്പിൽ ഇത് തീർച്ചയായും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നതെന്നും ബില്ല് പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോഡിൻറെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതിൽ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്. കേരളത്തിലെ എംപിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു.

വഖഫ് ബില്ലിനെതിരായുള്ള എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



By admin