
കണ്ണൂര്‍ : സ്‌കൂട്ടിയും ബുള്ളറ്റും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. സി.പി.എം വെള്ളാംചിറ മുന്‍ ബ്രാഞ്ച് സെക്രട്ടറി മാതമംഗലം ചന്തപ്പുരയില്‍ രഞ്ജിത്തിന്റെ മകള്‍ മാളവിക (18 )ആണ് മരിച്ചത്. വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബി.എസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് മാളവിക. നവംബര്‍ എട്ടിന് പിലാത്തറ പഴയങ്ങാടി റോഡില്‍ മണ്ടൂര്‍ ചുമട് താങ്ങിയിലായിരുന്നു അപകടമുണ്ടായത്. മറ്റ് മൂന്ന് പേര്‍ക്കു കൂടി അപകടത്തില്‍ പരിക്കേറ്റിരുന്നു.