ചെന്നൈ : പരിയേറും പെരുമാള്‍ ചിത്രത്തിലെ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായയ്ക്ക് ദാരുണാന്ത്യം. . ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ ഒരു വാഹനം ഇടിച്ചാണ് കൊല്ലപ്പെട്ടത്. വലിയ പ്രാധാന്യത്തോടെയാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ ഈ നായയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാരി സെല്‍വരാജ് സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരിയേറും പെരുമാള്‍. പരിയേറും പെരുമാന്‍ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തു എന്നയാളുടെ വളര്‍ത്തുനായയായിരുന്നു കറുപ്പി. ജാതി രാഷ്ട്രിയം പ്രമേയമായി എത്തിയ സിനിമയില്‍ കറുപ്പി എന്ന നായയുടെ കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നു. മേല്‍ജാതിക്കാരാല്‍ ഈ നായ കൊലചെയ്യപ്പെടുന്നിടത്താണ് ചിത്രത്തിന്‍റെ തുടക്കം.
പരിയേറും പെരുമാള്‍ എല്ലാ ജീവജാലങ്ങളിലുമുള്ള നിഷ്‌കളങ്കത ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്നും അതുകൊണ്ടാണ് പോസ്റ്ററില്‍ ഉള്‍പ്പെടെ കറുപ്പി എന്ന നായയുടെ ചിത്രം വച്ചത്. പൊതുവേ നായ്ക്കള്‍ നിഷ്‌കളങ്കതുടെ പ്രതീകമാണ്. സ്നേഹത്തിന്റെ രാഷ്ട്രീയാണ് കറുപ്പി. ജാതി വ്യവസ്ഥ ഒരാളുടെ മനുഷ്യരിലെ നിഷ്‌കളങ്കതയെ എങ്ങനെ ബാധിക്കും എന്ന് പറയുന്നുണ്ട്. അതൊരു വശം. എല്ലാവരും ഒന്നാണെന്ന സന്ദേശവും ഞാന്‍ അതിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് സിനിമ ഇറങ്ങിയ സമയത്ത് സംവിധായകന്‍ പറഞ്ഞത്. ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രീതിയും നേടിയപ്പോള്‍ ഈ നായയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിപ്പിപ്പ് പരായ് എന്ന ഇനം നായകളോട് സാമ്യമുള്ള രൂപമായിരുന്നു പരിയേറും പെരുമാള്‍ സിനിമയിലെ കറുപ്പിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഈ നായ യഥാര്‍ഥ ബ്രീഡ് ആയിരുന്നില്ലെന്നാണ് വിലയിരുത്തല്‍. വലിയ പ്രാധാന്യത്തോടെയാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ ഈ നായയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.