• Fri. Apr 3rd, 2026

24×7 Live News

Apdin News

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

Byadmin

Apr 3, 2026



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​ക്കൊ​ണ്ട് അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് പാം ​ബോ​ണ്ടി​യെ നീ​ക്കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. താന്‍ പറഞ്ഞതു കേള്‍ക്കുന്നില്ലെന്നതാണ് പരാതി. അടുത്തത് ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര‍് ജനറല്‍ തുളസി ഗബാര്‍ഡിന്റെ തല ഉരുളുമെന്നും സൂചനകളുണ്ട്. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ് .

വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ട്രം​പ് ത​ന്റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. പാം ​ബോ​ണ്ടി​ക്ക് പ​ക​രം ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ ടോ​ഡ് ബ്ലാ​ഞ്ചി​നെ ആ​ക്ടിം​ഗ് അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി ട്രം​പ് നി​യ​മി​ച്ചു.

ട്രം​പി​ന്റെ വി​ശ്വ​സ്ത​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന പാം ​ബോ​ണ്ടി​യെ പെ​ട്ടെ​ന്ന് മാ​റ്റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​മേ​രി​ക്ക​ൻ രാ​ഷ്‌ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം എ​റി​ക് സ്വാ​ലെ​ലി​നെ​തി​രെ​യു​ള്ള എ​ഫ്ബി​ഐ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പാം ​ബോ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​കി എ​ന്ന് ട്രം​പ് സം​ശ​യി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യി​രു​ന്ന ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പാം ​ബോ​ണ്ടി കാ​ണി​ച്ച താ​മ​സം ട്രം​പി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്റെ മാ​റ്റ​ത്തി​ന് പി​ന്നാ​ലെ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​ർ തു​ള​സി ഗ​ബ്ബാ​ർ​ഡി​നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ന്റെ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം തു​ള​സി​ക്കെ​തി​രെ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

By admin