• Fri. Sep 12th, 2025

24×7 Live News

Apdin News

പലസ്തീനെ തീർക്കാൻ ഒരുങ്ങുന്നു ; പ്രഖ്യാപിച്ച് നെതന്യാഹു

Byadmin

Sep 12, 2025



ഗാസ : പലസ്തീനെ തീർക്കാൻ ഒരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. E1 എന്നറിയപ്പെടുന്ന 12 ചതുരശ്ര കിലോമീറ്റർ വിസൃതിയുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇസ്രായേലിന് ഏറെക്കാലമായി ആഗ്രഹമുണ്ടെന്നും, അന്താരാഷ്‌ട്ര എതിർപ്പിനെ തുടർന്ന് പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

‘ ഈ സ്ഥലം ഞങ്ങളുടേതാണ് , പാലസ്തീൻ ഇനി ഉണ്ടാകില്ല ‘ എന്നാണ് എന്നാണ് ജറുസലേമിന്റെ കിഴക്കുള്ള ഇസ്രായേൽ കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു പ്രഖ്യാപിച്ചത്. . വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയുടേ ഒപ്പ് വയ്‌ക്കൽ ചടങ്ങിൽ സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

രാജ്യത്തിന്റെ പാരമ്പര്യവും, ഭൂമിയും , സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, നഗരത്തിലെ ജനസംഖ്യ ഇരട്ടിയാകാൻ പോകുന്നുവെന്നും നെതന്യാഹു പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ഖത്തറിലെ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് . ട്രമ്പിന്റെ പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ചേർന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം . ഹമാസ് നേതാവ് അൽ ഹയ്യയുടെ മകനുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ . ദോഹയ്‌ക്ക് പിന്നാലെ യെമനിലും ആക്രമണം നടത്തി. ഗാസയിലും ആക്രമണങ്ങൾ തുടരുകയാണ്. 72 മണിക്കൂറിനിടെ 6 രാജ്യങ്ങളെയാണ് ഇസ്രായേൽ ആക്രമിച്ചത്.

By admin