കാസര്‍കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ വിവാദമായി. ഇതിന്റെ പിന്നാലെ നടക്കുന്ന സ്‌കൂള്‍ കലോത്സവം അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് മൈമിലൂടെ അവതരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ഒരു കുഞ്ഞ് മരിച്ചു വീഴുന്നതും, പിന്നീട് ആ കുഞ്ഞിനെ ഉയര്‍ത്തി സ്റ്റേജിന്റെ മുന്നില്‍ കൊണ്ടുവരുന്നതുമാണ് കലാപരിപാടിയിലെ പ്രധാന രംഗം.
ഇന്ന് നടക്കേണ്ട കലോത്സവ മത്സരങ്ങള്‍ മാറ്റിവെച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.