കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്‌കൂളില്‍ പലസ്തീന്‍ പതാക നോട്ടുബുക്കില്‍ വരച്ചതിന് രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലാണ് സംഭവം. രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റിത്.
നേരത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പിന്നീട് വിദ്യഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.