എറണാകുളം : പറവൂരില്‍ പലിശക്കാരുടെ ഭീഷണി മൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളായ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്മഹത്യ ചെയ്ത ആശ ബെന്നി പലരില്‍ നിന്നും പണം വാങ്ങി. ഈ പണം ചെലവഴിച്ചത് എങ്ങനെയാണെന്നെല്ലാം കണ്ടെത്തണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 19നാണ് കൊള്ള പലിശക്കാരുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആശ ബെന്നി ആത്മഹത്യ ചെയ്യുന്നത്.വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപും ബിന്ദുവും ചേര്‍ന്ന് 2022 മുതല്‍ 10 ലക്ഷത്തോളം രൂപ വലിയ പലിശയ്‌ക്ക് ആശയ്‌ക്ക് നല്‍കിയിരുന്നെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മുതലും പലിശയും തിരിച്ചടച്ചിട്ടും 22 ലക്ഷത്തോളം രൂപ വീണ്ടും നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുറിപ്പിലുണ്ട്.