• Thu. Oct 23rd, 2025

24×7 Live News

Apdin News

പവന് 600 രൂപ കുറഞ്ഞു – Chandrika Daily

Byadmin

Oct 23, 2025


ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാറിന്റെ പ്രതികാര സമീപനം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ക്ലിഫ് ഹൗസിന്റെ മുന്നില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ബോധിപ്പിച്ച് മാത്രമേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടുമായെത്തിയ ആശമാരെ പൊലീസ് തടയുകമാത്രമല്ല, തല്ലിച്ചതക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.

എട്ട് മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായായിരുന്നു ഇന്നലെ അവര്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഈ സമരത്തോട് കേരളസമൂഹമൊന്നാകെ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമ്പോയും ഇടതുസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികാര നടപടികള്‍ പ്രതിഷേധങ്ങളോടും പ്രതികരണങ്ങളോടുമുള്ള ഇടതു സരക്കാറിന്റെ അസഹിഷ്ണുതകൂടിയാണ്. സമരം അവസാനിപ്പിക്കാന്‍ പൊലീസ് അഞ്ച് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. നേതാക്കളായ എസ്. മിനി, എം.എ. ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും യു.ഡി .എഫ് സെക്രട്ടറി സി.പി. ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരിക്കുകയുമാണ്.

പ്രതിമാസ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, മൂന്ന് മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ നല്‍കുക, വേതനം അതത് മാസം നല്‍കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, പെന്‍ഷന്‍ നല്‍കുക, അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വ ത്തില്‍ നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍. നിര്‍ബന്ധമായും ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍ ആവശ്യങ്ങളുടെ വിവര ശേഖരണം അടക്കമുള്ള അധിക ചുമതലകളും ഇവര്‍ക്ക് ചെയ്തുതീര്‍ക്കേണ്ടതായുണ്ട്. എന്നാല്‍ നിലവില്‍ വളരെ തുച്ഛമായ പണമാണ് ഓണറേറിയമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങള്‍ക്കെതിരെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി, തീര്‍ത്തും ന്യായമായ ആവശ്യങ്ങളുമായി സമൂഹത്തിലെ ഏറെ പരിഗണയര്‍ഹിക്കുന്ന ഒരു വിഭാഗം സമരവുമായി രംഗത്തെത്തിയപ്പോള്‍ എല്ലാ വിഭാഗം ജനങ്ങളും അതിനോട് ഐക്യദാര്‍ഢ്യപ്പെടുന്നതും സമരം ശ്രദ്ധേയമായി മാറുന്നതുമാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ തുടക്കത്തില്‍ സമര ത്തെ അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ സി.പി.എമ്മിന്റെ പാര്‍ട്ടി സംവിധാനങ്ങളെ ഉപയോഗിച്ച് സമരത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്ന നിലപാടിലായിരുന്നു പിന്നീട്.

സമരത്തെ പൊളിക്കുകയെന്ന ലക്ഷ്യത്തോടെ ആശവര്‍ക്കര്‍മാരുടെ മുടങ്ങിക്കിടന്ന ഓണറേറിയം കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സര്‍ക്കാറിന്റെ ഔദാര്യത്തിന് വേണ്ടിയല്ല, തങ്ങളുടെ അവകാശത്തിന് വേണ്ടിയാണീ സമരം എന്ന ഉജ്വലപ്രഖ്യാപനത്തോടെ സമരക്കാര്‍ ഉറച്ച നിലപാടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ സര്‍ക്കാറിന്റെ പ്ലാന്‍ ബിയായി അവരെ അവഹേളിച്ചുകൊണ്ട് പാര്‍ട്ടി നേതൃത്വം നിരന്തരം രംഗത്തെത്തുകയായിരുന്നു. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്ന പരാമര്‍ശം മുതല്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനങ്ങള്‍ വരെ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന. സമര സമിതി നേതാവ് മിനിയെ സാംക്രമിക രോഗം പരത്തുന്ന കീടമെന്നായിരുന്നു സി.ഐ.ടി.യു നേതാവിന്റെ അധിക്ഷേപം.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന നിര്‍ദ്ദേശവുമായി നാഷണല്‍ ഹെല്‍ത്ത് മിഷനും സര്‍ക്കാറിനൊപ്പം ചേരുകയുണ്ടായി. ആശാ പ്രവര്‍ത്തകര്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനാണ് ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിക്കാനുള്ള മാര്‍ഗനിര്‍ദേശം വരെ ആരോഗ്യവകുപ്പ് പുറത്തിറക്കുകയുണ്ടായി. 1500 വോളന്റിയേഴ്‌സിന് പരിശീലനം നല്‍കാനായി 11.70 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. കണ്ണില്‍പൊടിയിടാനെന്ന വണ്ണം സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് മല എലിയെ പ്രസവിച്ചതു പോലെയായിരുന്നു.

ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നും ഒരു നിര്‍ദ്ദേശവുമില്ലാത്ത നൂറിലധികം പേജുള്ള റിപ്പോര്‍ട്ടില്‍ പ്രധാനമായും അവരുടെ അടിസ്ഥാനപരമായ വിവരങ്ങളാണുണ്ടായിരുന്നത്. അവരെ ജീവനക്കാരായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം അവര്‍ വനിതാ വളണ്ടിയറാണെന്നും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ടായിരുന്നു. ചുരുക്കത്തില്‍ ആശാസമരത്തോടുള്ള സ്വീകരിക്കുന്ന മനസാക്ഷിയില്ലാത്ത സമീപനം പിണറായിസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനത്തോടുള്ള നഖചിത്രമായി മാറിയിരിക്കുകയാണ്.

 



By admin