കോഴിക്കോട് പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്ഥലമുടമയെ പൊലീസ് ചോദ്യം ചെയ്തു. ബോബിയേയും പശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ആലക്കല്‍ ജോസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. സംശയമുള്ള മൂന്ന് പേരെ കൂടി ഉടന്‍ ചോദ്യം ചെയ്‌തേക്കും.
ചോദ്യം ചെയ്ത സ്ഥലത്തിന്റെ ഉടമയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വീട്ടമ്മയുടെ മരണം ഷോക്കേറ്റാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വനാതിര്‍ത്തിയില്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയ കോങ്ങാട് ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബി കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റിയാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.