• Mon. May 18th, 2026

24×7 Live News

Apdin News

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

Byadmin

May 18, 2026


കൊൽക്കത്ത : നുഴഞ്ഞുകയറ്റക്കാരും, തീവ്ര ഇസ്ലാമിസ്റ്റുകളും അടക്കി വാണ സംസ്ഥാനമാണ് ബംഗാൾ . ഗോവധം മുതൽ റോഡിലെ നിസ്ക്കാരം വരെ ആചാരപരമായി കണ്ടിരുന്നവരാണിവിടെ പലരും . കഴിഞ്ഞ ദിവസം ഇത്തരത്തിൽ തെരുവിൽ നിസ്ക്കരിക്കാൻ ഇറങ്ങിയവരെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ തന്നെ സംസ്ഥാനത്ത് തങ്ങളുടെ നിയമങ്ങൾ നടക്കില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു ഇസ്ലാമിസ്റ്റുകൾ.

ഇപ്പോഴിതാ കൊൽക്കത്ത നഗരത്തിലെ പ്രശസ്തമായ നഖോഡ പള്ളിയുടെ ഇമാം മൗലാന മുഹമ്മദ് ഷഫീഖ് ഖാസ്മിയുടെ ഗോവധം നടത്തരുതെന്ന പ്രസ്താവനയാണ് വ്യാപകമായ ചർച്ചയ്‌ക്ക് കാരണമായിരിക്കുന്നത് . പൊതു വേദിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ ആഹ്വാനം. “മുസ്ലീങ്ങൾ പശുക്കളെ ബലിയർപ്പിക്കുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണം” എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു.

ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണെന്ന് ഷഫീഖ് ഖാസ്മിയുടെ വാക്കുകൾ. ഇവിടെ ജീവിക്കുമ്പോൾ, നാമെല്ലാവരും മറ്റ് മതസമൂഹങ്ങളുടെ വിശ്വാസങ്ങളെയും, വികാരങ്ങളെയും മാനിക്കണം. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുത്. പശുവിന് പകരം ആടിനെ ബലിയർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി പശ്ചിമ ബംഗാൾ സർക്കാർ അടുത്തിടെ നിർദേശം പുറപ്പെടുവിച്ചിരുന്നു . “ഫിറ്റ്നസ് സർട്ടിഫിക്കറ്റ്” ഇല്ലാതെ ഇനി മുതൽ ഒരു മൃഗത്തെയും ബലിയർപ്പിക്കാനോ അറുക്കാനോ പാടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



By admin