
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട വളരെ വലിയൊരു കാര്യമുണ്ട്. അത് ഇതാണ്. ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം.”.- മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി (റിട്ട.) പറയുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധത്തിന്റെ പ്രധാനമുഖമായി മാറുന്ന ഇക്കാലത്ത് വ്യോമസേനയുടെ കരുത്ത് കൊണ്ട് മാത്രമേ ഇതിന് മറുപടി നല്‍കാന‍് സാധിക്കുവെന്നും അദ്ദേഹം പറ‍്ഞ്ഞ
“യുദ്ധം രൂക്ഷമാകുമ്പോൾ, കൂടുതൽ ആയുധ സംവിധാനങ്ങൾ, റഡാറുകൾ, മറ്റ് പ്രവർത്തന ശേഷികൾ എന്നിവയുള്ള “വളരെ ശക്തമായ വ്യോമ പ്രതിരോധം ഇന്ത്യ നിര്‍മ്മിക്കണം. അതിന്റെ ആവശ്യകതയാണ് പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ നിന്നും നാം പഠിക്കേണ്ടത്”.-മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി (റിട്ട.) പറഞ്ഞു.
2026 മാര്‍ച്ച് 12ന് വ്യാഴാഴ്ച ന്യൂദൽഹിയിൽ നടന്ന ഒരു ദേശീയ കോൺക്ലേവിനിടെ പി.ടി.ഐ.യുമായി സംവദിക്കവേയാണ് വി.ആര്‍. ചൗധരി ഇക്കാര്യം പറഞ്ഞത്, ഉക്രെയ്‌നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിച്ച ചൗധരി, ഭാവിയിലെ ഏത് സംഘർഷത്തിലും അവ വലിയ പങ്ക് വഹിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ “നമ്മുടെ എല്ലാ ഗവേഷണവും നിക്ഷേപവും ഡ്രോണുകളിൽ മാത്രമായി ഒതുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. .