
ന്യൂദല്‍ഹി:പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ.സമാധാനത്തിന് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.
സംഘര്‍ഷത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും സംയമനം പാലിക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനമുണ്ടാകണം. സംഘര്‍ഷങ്ങള്‍ കുറയ്‌ക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചകളും നയതന്ത്ര ഇടപെടലും വേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണ്. ഇന്ത്യന്‍ ദൗത്യങ്ങള്‍ പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടായിരിക്കും.പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശികമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും വിദേശ കാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.