• Thu. Feb 13th, 2025

24×7 Live News

Apdin News

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ പിടിയില്‍, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജം

Byadmin

Feb 9, 2025


തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന വര്‍ഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍.പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന പേരില്‍ രേഖകളുണ്ടാക്കി ഇവിടെ കഴിഞ്ഞ് വരികയായിരുന്നു.

കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടിയത്. നെട്ടയത്തെ വാടക വീട്ടില്‍ നിന്നും ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇതില്‍ ഒരാള്‍ 2014 മുതല്‍ കേരളത്തിലുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് കഴിഞ്ഞുവന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിരവധി ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ പരിശോധന. ഇവര്‍ ഏജന്റുമാര്‍ വഴിയാണ് കേരളത്തിലെത്തിയതെന്നാണ് വിവരം.

ഇവരുടെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.



By admin