• Thu. May 1st, 2025

24×7 Live News

Apdin News

പശ്ചിമ ബംഗാള്‍: 3 ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം

Byadmin

May 1, 2025


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയ മൂന്നു ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് അംഗീകാരം നല്‍കി.

പശ്ചിമ ബംഗാള്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി (ആസൂത്രണവും വികസനവും) (ഭേദഗതി) ബില്‍, 2023, പശ്ചിമ ബംഗാള്‍ ലാന്‍ഡ് റിഫോംസ് ആന്‍ഡ് ടെനന്‍സി ട്രൈബ്യൂണല്‍ (ഭേദഗതി) ബില്‍, 2022, പശ്ചിമ ബംഗാള്‍ ടാക്‌സേഷന്‍ ട്രിബ്യൂണല്‍ (ഭേദഗതി) ബില്‍, 2022 എന്നിവയ്‌ക്കാണ് അംഗീകാരം നല്‍കിയത്.

പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ കമ്മീഷന്‍ (ഭേദഗതി) ബില്‍, 2025 സഭയില്‍ അവതരിപ്പിക്കുന്നതിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതായും രാജ്ഭവന്‍ വക്താവ് അറിയിച്ചു.

 



By admin