പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.
പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.