• Fri. May 9th, 2025

24×7 Live News

Apdin News

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും, വിഡിയോകളും പങ്കുവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ

Byadmin

May 8, 2025


പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകള്‍, വിഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ. ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവയ്ക്കാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്.

By admin