• Fri. Aug 22nd, 2025

24×7 Live News

Apdin News

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അമിത് ഷാ

Byadmin

Aug 22, 2025



കൊച്ചി: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊച്ചിയില്‍ ബിജെപി സംസ്ഥാന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാമചന്ദ്രന്റെ വീട്ടില്‍ എത്തിയത്.

രാമചന്ദ്രന്റെ ഭാര്യ ഷീല, മകള്‍ ആരതി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ അമിത് ഷാ കണ്ടു. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിന് ശേഷം അമിത് ഷാ തമിഴ്‌നാട്ടിലേക്ക് പോയി.

ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അമിത് ഷാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയത്.

 

By admin