ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് റാത്തോറിനെതിരെ പരാതി നൽകപ്പെട്ടത്.
അയോധ്യയിലെ അഡീഷണൽ സിവിൽ ജഡ്ജും, അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റുമായ ഏക്ത സിംഗാണ് കേസ് തള്ളിയത്. പരാതി “നിയമപരമായി നിലനിൽക്കില്ലെന്നും പരാതി നൽകിയ ആളിന് കേസ് ഫയൽചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും റാത്തോർ തെറ്റായി ആക്രമണവുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു പരാതിയിലെ മുഖ്യ ആരോപണം.
ഭാരതീയ നഗരിക സുരക്ഷ സംഹിതയുടെ സെക്ഷൻ 222(2) പ്രകാരം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, പൊതു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അപവാദക്കുറ്റക്കേസുകൾ നേരിട്ട് സെഷൻസ് കോടതി പരിഗണികുന്നതിന്ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.