കാബൂള്‍: പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15ഓളം അഫ്ഗാന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
അഫ്ഗാനിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ അഫ്ഗാനിസ്താന്‍ ഇതുവയും പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ തുടങ്ങിയ സംഘര്‍ഷം അഫ്ഗാനിലെ സ്പിന്‍ ബോള്‍ഡാക്കിലും പാകിസ്താന്‍ ജില്ലയായ ചാമന്‍ എന്നിവടങ്ങളിലേക്കും വ്യാപിച്ചിരുന്നു.