• Sun. Oct 12th, 2025

24×7 Live News

Apdin News

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ മംഗത് സിങ് അറസ്റ്റില്‍ – Chandrika Daily

Byadmin

Oct 12, 2025


രാജസ്ഥാന്‍: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ മംഗത് സിങിനെ രാജസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്തു. സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായും, കഴിഞ്ഞ രണ്ടുവര്‍ഷമായി പാകിസ്താന്‍ ഹാന്‍ഡിലുകളുമായി നിരന്തരം ബന്ധപ്പെട്ടുവെന്നും ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.

അല്‍വാര്‍ ആര്‍മി കന്റോമെന്റ്,മറ്റ് തന്ത്രപ്രധാനമായ മേഖലയുമായി വിവരങ്ങള്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മംഗതിനെ ഹണിട്രാപ്പിലൂടെ പിടികൂടിയതാണ്. ‘ഇഷ ശര്‍മ്മ’ എന്ന പാകിസ്താന്‍ വനിതാ ഹാന്‍ഡ്‌ലര്‍ ഇയാളെ ഹണിട്രാപ്പില്‍ കുടുക്കിയതും, ചാരവൃത്തി സംബന്ധിച്ച് കൂടുതല്‍ പണം വാഗ്ദാനം ചെയ്തതും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മംഗത് സിങ് അല്‍വാര്‍ കന്റോണ്‍മെന്റ് പ്രദേശത്തിന് സമീപം സംശയാസ്പദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, അതിനാല്‍ നിരീക്ഷണത്തിലായിരുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യന്‍ സൈനിക നീക്കങ്ങളെയും മറ്റ് സേനാ സ്ഥാപനങ്ങളെയും സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പങ്കിട്ടതിന് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രശ്‌നത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മണിക്കൂറിനുള്ളില്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണക്കാരെ ഉപയോഗിച്ച് ചാരപ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ ഹാന്‍ഡിലുകളില്‍ തുടരുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.



By admin