• Wed. Mar 5th, 2025

24×7 Live News

Apdin News

പാകിസ്താന്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക് – Chandrika Daily

Byadmin

Mar 5, 2025


പാകിസ്താനിലെ സൈനികത്താവളത്തില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ സാധാരണക്കാരാണ്.

ബന്നുവിലുള്ള സൈനിക താവളത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചു കയറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷവാറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നു കന്റോണ്‍മെന്റിന്റെ മതിലിലാണ് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആറു ഭീകരര്‍ സൈനിക താവളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവരെ സൈന്യം വധിച്ചതായും പൊലീസ് വ്യക്തമാക്കി.

താലിബാന്‍ പിന്തുണയിലുള്ള പാകിസ്താനിലെ ജെയ്ഷ് അല്‍ ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബന്നു. കഴിഞ്ഞ നവംബറിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലായിലും ഒരു സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായി.



By admin