പാകിസ്താനിയെന്ന് വിളിച്ച് ആക്ഷേപിക്കപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്‌ത മുസ്‌ലിം യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 30 വയസ്സുകാരനായ അമീർ പത്താനാണ് മെയ് 3-ന് മഹാരാഷ്ട്രയിലെ ലാത്തൂരിൽഒരു നടന്ന ഒരു റോഡ് തർക്കത്തിനു പിന്നാലെ ആക്ഷേപിക്കപ്പെടുകയും മർദിക്കപ്പെടുകയും ചെയ്‌തത്.
സ്വയം മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ പ്രതി സംഘർഷത്തെ തുടർന്ന് അമീർ പത്താനെ “നീ പാകിസ്ഥാനിയോ കാശ്മീരിയോ എന്ന ചോദിച്ച് മർദിക്കുകയും സംഭവം മുഴുവൻ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.
മർദ്ദനത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി അമീറിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് ഭാര്യ നസ്രീൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവായിരുന്നു മരിച്ച ആമിർ പത്താൻ. “അദ്ദേഹം താൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞുവെങ്കിലും, പ്രതി പരസ്യമായി പാകിസ്ഥാനിയെന്ന് വിളിച്ചതും മർദിച്ചതും ഭർത്താവിനെ തകർത്തുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു
പൊലീസിന് പരാതി നൽകവെ ആമിറിന്റെ കുടുംബം പ്രതിയുടെ പേര്, കാർ നമ്പർ എന്നിവ പോലീസിന് നൽകിയിരുന്നുവെങ്കിലും പ്രതിയെ അജ്ഞാതനായി രേഖപ്പെടുത്തിയാണ് പോലീസ് കേസ് എടുത്തതെന്ന് ആമിറിന്റെ ഭാര്യാ പിതാവ് അത്തൗല്ലാഹ് പത്താൻ പറഞ്ഞു.
ആമിറിന്റെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.