ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്നും ശേഖരിക്കാവുന്ന ഏറ്റവും മികച്ച ചരക്കായി ചൈന കാണുന്നത് ഒന്നിനെ മാത്രമാണ്- കഴുതകളെ.ഏകദേശം രണ്ട് ലക്ഷം കഴുതകളെയാണ് ചൈന പാകിസ്ഥാനില്‍ നിന്നും വാങ്ങിക്കൂട്ടിയത്. പണ്ടൊക്കെ 25000 പാകിസ്ഥാന്‍ രൂപയ്‌ക്ക് ഒരു കഴുതയെ കിട്ടുമായിരുന്നെങ്കില്‍ ഇന്ന് ഡിമാന്‍റ് വര്‍ധിച്ചിരിക്കുന്നു. രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ പാകിസ്ഥാന്‍ രൂപ നല്‍കിയാലാണ് ഇന്ന് ഒരു കഴുതയെ ലഭിക്കുക. 31 ഇന്ത്യന്‍ പൈസ നല്‍കിയാല്‍ ഒരു പാകിസ്ഥാന്‍ രൂപ കിട്ടും.
ചൈനയുടെ ലക്ഷ്യം ഈ കഴുതകളുടെ തോല്‍ ആണ്. അതില്‍ നിന്നും എടുക്കുന്ന ഏജിയാവോ എന്ന പദാര്‍ത്ഥം വില കൂടിയ മരുന്നുകളില്‍ ഉപയോഗിക്കുന്നു. വണ്ണം കുറയ്‌ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഉപയോഗിക്കാനാവും ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാനും ഉറക്കം കൂട്ടാനും ഇത് ഉപയോഗിക്കാനാവും.
കഴുതകളുടെ തൊലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ജെലാറ്റിന്‍ വിവിധ ഔഷധസസ്യങ്ങളും വേറെ ചില ചേരുകളും ചേര്‍ത്താണ് എജിയാവോ തയ്യാറാക്കുന്നത്. ഒരു വര‍്ഷം ആവശ്യമായ മരുന്ന് തയ്യാറാക്കാന്‍ ലക്ഷക്കണക്കിന് കഴുതകളുടെ തോല്‍ ആവശ്യമാണ്.
തോല്‍ വേര്‍തിരിച്ചെടുത്ത ശേഷം കഴുതകളുടെ മാംസം ആഹാരമുണ്ടാക്കാനും ഉപയോഗിക്കുന്നു. ചൈനയിലെ ചില പ്രവിശ്യകളില്‍ കഴുത ഇറച്ചിക്ക് വന്‍ഡിമാന്‍റാണ്.